IndiaLatest

എ ടി എമ്മില്‍ 100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകള്‍

“Manju”

ലക്‌നൗ : ബാങ്ക് ഒഫ് ഇന്ത്യയുടെ എ ടി എമ്മിന് തകരാര്‍ സംഭവിച്ചു. 100 രൂപ നോട്ടുകള്‍ നല്‍കുന്നതിന് പകരം 500 രൂപ നോട്ടുകളാണ് വിതരണം ചെയ്തത്. 18 ഇടപാടുകളിലായി 1,96,000 രൂപയാണ് സാങ്കേതിക തകരാര്‍ മൂലം ബാങ്കിന് നഷ്ടമായത്. ഒരു ഉപഭോക്താവ് എ ടി എം ഗാര്‍ഡിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് 100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകള്‍ നല്‍കിയത് . ഈ സാഹചര്യം മുതലെടുത്ത ചില ഉപഭോക്താക്കള്‍ ബാങ്കില്‍ നിന്നും കൂടുതല്‍ പണം കെെപ്പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. എ ടി എമ്മില്‍ സ്ഥാപിച്ചിരുന്ന സി സി ടിവി കാമറകള്‍ പരിശോധിച്ചു. അഞ്ച് പേരെ ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 500 ന്റെ 2000 നോട്ടുകളാണ് ബാങ്ക് എ ടി എമ്മില്‍ നിറച്ചിരുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Related Articles

Back to top button