IndiaLatest

എഐ ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാം

“Manju”

എഐ ചാറ്റ് ബോട്ട് അവതരിപ്പിച്ച്‌ ഇൻഡിഗോ എയര്‍ലൈൻസ്. ജോലി ഭാരം കുറയ്‌ക്കുന്നതിനും സേവനദാതാക്കളുടെ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഇൻഡിഗോയുടെ പുതിയ നീക്കം. ആളുകള്‍ക്ക് മാതൃഭാഷയില്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ഇതു വഴി സാധിക്കും. 6Eskai എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ് ബോട്ടില്‍ ചാറ്റ് ജിപിടി-4 സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

6Eskai വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റുമായി ഇൻഡിഗോയുടെ ഡിജിറ്റല്‍ ടീം കൈകോര്‍ത്തിരുന്നു. 10 വ്യത്യസ്ത ഭാഷകളാണ് ഇതില്‍ ലഭിക്കുക. ചാറ്റ് ബോട്ടിന്റെ സോഫ്റ്റ് ലോഞ്ചിന്റെ ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് സേവനദാതാക്കളുടെ ജോലിഭാരത്തില്‍ 75 ശതമാനം കുറവുണ്ടായി എന്നാണ്. ബോട്ടിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയുമാണ് ഇതിലൂടെ കാണിക്കുന്നത്.

എഐ ബോട്ടിന് 1.7 ട്രില്യണ്‍ പാരാമീറ്ററുകള്‍ ഉണ്ട്, ഇത് സാധാരണയായി ചോദിക്കുന്ന വൈവിധ്യമാര്‍ന്ന ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം നല്‍കാൻ അനുവദിക്കും. വിവിധ ഭാഷകളില്‍ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയാം. ആദ്യം മുതല്‍ അവസാനം വരെ തടസ്സമില്ലാത്ത ഇതില്‍ സേവനം ലഭ്യമാകും. നിലവില്‍ പല എയര്‍ലൈനുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച്‌ സേവനങ്ങള്‍ നടത്തുന്നുണ്ട്.

Related Articles

Back to top button