IndiaLatest

വിജയ് യുടെ മാസ്റ്റര്‍ തിയറ്ററുകളിലെത്തുന്നു

“Manju”

ഒടുവില്‍ മാസ്റ്റര്‍ തിയറ്ററുകളിലെത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു |  Cinema | Deshabhimani | Tuesday Dec 29, 2020

ശ്രീജ.എസ്

വിജയ് നായകനായ മാസ്റ്റര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന തിയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു

തീയേറ്ററില്‍ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്തു കളയാന്‍ ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. തിയറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് അന്‍പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടില്‍ തിയറ്ററില്‍ അനുവദിക്കുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ നിയന്ത്രണം മാറ്റി മുഴുവന്‍ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്‌യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

Related Articles

Back to top button