KeralaLatest

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ശാന്തിഗിരി ക്യാമ്പസ് ഇന്റർവ്യൂ

“Manju”

തിരുവനന്തപുരം : കഴക്കൂട്ടം ഗ്രീൻ ഫീൽഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ , ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ക്യാമ്പസ് ഇന്റർവ്യൂ സംഘടിപ്പിച്ചു.

പഞ്ചകർമ്മ തെറാപിസ്റ്റുകൾക്ക് വേണ്ടി നടന്ന ക്യാമ്പസ് ഇന്റർവ്യുവിൽ
ആയുർക്ഷേത്ര ആയുർവേദ നേഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അൻപതോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.

.എച്ച്.എം.എ പ്രസിഡന്റ്  ഡോ. വിജയൻ നങ്ങേലിൽ, ജനറൽ സെക്രട്ടറി ഡോ. ഇട്ടൂഴി ഉണ്ണികൃഷ്ണൻ, ട്രഷറർ  ഡോ. മുഹമ്മദ് എലിയാസ് ബാപ്പു, ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ട്  ഡോ. ബി. രാജ്കുമാർ, ശാന്തിഗിരി ഹെൽത്ത്കെയർ പ്രൊഡക്ട്സ് വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ ഇ.കെ ഷാജി , ശാന്തിഗിരി ഹെൽത്ത്കെയർ റിസർച്ച് ഓർഗനൈസേഷൻ മാനേജർ (അഡ്മിനിസ്ട്രേഷൻ) രാജീവ് എസ്. ജി. എന്നിവർ നേതൃത്വം നൽകി. ആയുർക്ഷേത്ര മാനേജിംഗ് ഡയറക്ടർ ഡോ. ഷെനോയ് രാജ് , .എച്ച്.എം.. സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഡോ. സുരേഷ് ബാബു എസ്.പി. എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button