KeralaLatestThiruvananthapuram

നവകേരള സദസ്സ് : തീപ്പുകല്‍ വാര്‍ഡ് മീറ്റിംഗ് നടന്നു.

“Manju”

പോത്തൻകോട് : നവകേരള സദസ്സിന്റെ ഭാഗമായി മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ നവകേരള സദസ്സ് വീട്ടുമുറ്റ കൂട്ടായ്മ ബൂത്ത് നമ്പർ 61    കാഞ്ഞാംപാറ അംഗന്‍വാടിയ്ക്ക് സമീപം സജീവിന്റെ വസതിയിൽ വെച്ച്  ചേര്‍ന്നു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ എം.അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ സര്‍ക്കാരിന്റെ വിവിധ ജനോപകാരപ്രദമായ പദ്ധതികളെക്കുറിച്ച് കെ.യശോധരന്‍ നായര്‍ വിശദീകരിച്ചു.  ആര്‍. ജയന്‍ ചെയര്‍മാനായിരുന്ന യോഗത്തില്‍ നവകേരള സദസ്സില്‍ സമര്‍പ്പിക്കുവാനുള്ള തീപ്പുകല്‍ വാര്‍ഡ് വാസികളുടെ പരാതികള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് മെമ്പര്‍ കെ.സജീവ് സന്നിഹിതനായിരുന്നു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ്സ് നടന്നു വരുന്നത്. സംസ്ഥാനത്തെ മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരുമുള്‍പ്പെടെ താലൂക്ക് തലത്തില്‍ ജനങ്ങളുടെയിടയിലേക്ക് എത്തി പ്രശ്നപരിഹാരം നടത്തുന്ന പദ്ധതി ഇതിനകം ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടിക്കഴിഞ്ഞു.

Related Articles

Back to top button