Uncategorized

താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി

“Manju”

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കടുവ പ്രദേശത്തുണ്ടായിരുന്നു.

റോഡരികിലായിരുന്ന കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button