KeralaLatest

ഭക്തിയുടെ നിറവില്‍ ജന്മഗൃഹ തീര്‍ത്ഥയാത്ര

“Manju”

ചന്ദിരൂര്‍ ആശ്രമത്തില്‍ ഇന്നലെ നടന്ന ജന്മഗൃഹതീര്‍ത്ഥയാത്രയില്‍ നിന്ന്

ജന്മഗൃഹം (ചന്ദിരൂര്‍) : ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂര്‍ ശാന്തിഗിരി ആശ്രമത്തില്‍ ഇന്നലെ( 10 /12 /2023 ഞായറാഴ്ച) ജന്മഗൃഹതീര്‍ത്ഥയാത്രയും സത്സംഗവും, തീര്‍ത്ഥയാത്രാ വാര്‍ഷികവും നടന്നു. ആശ്രമം ബ്രാഞ്ച് ചീഫ് ജനനി വിജയാ ജ്ഞാന തപസ്വിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്‍ചാര്‍ജ് സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി. തീർത്ഥയാത്ര വിശദീകരണം ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ പി.ജി. രവീന്ദ്രൻ നിര്‍വ്വഹിച്ചു.  വിവിധ ഏരിയകളിലെ തീർത്ഥയാത്ര കോഡിനേഷൻ ചുതലക്കാർ ആശംസകൾ നേർന്ന യോഗത്തിന് ചേർത്തല ഏരിയ വി എസ് എൻ കെ കൺവീനർ പി.ജി. രമണൻ സ്വാഗതവും, ഏരിയ മാനേജർ റെജി പുരോഗതി കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button