KeralaLatest

കാലവർഷം ഇക്കുറി നേരത്തെ ആയേക്കും

“Manju”

റ്റി. ശശിമോഹന്‍

തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ
മൺസൂൺ മഴ സാധാരണ കേരളത്തിൽ എത്തേണ്ടുന്നത് ജൂൺ 1 നു ആണ്.എന്നാലിത് മൂന്നു നാല് ദിവസം നേരത്തെ ആവാനാണ് സാധ്യത.

2020 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ 5 ന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. അവരുടെ മോഡൽ അനുമാനങ്ങളിൽ ഇത് 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കണക്കാക്കുന്നുണ്ട്.

സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമെറ്റ്, തെക്ക് പടിഞ്ഞാറൻ മൺസൂൺ മെയ് 28 ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. അവരുടെ മോഡൽ അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി . 2 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മോഡൽ പിഴവായും കണക്കാക്കുന്നുണ്ട്

മറ്റൊരു സ്വകാര്യ കാലാവസ്ഥ ഏജൻസിയായ ‘വെതർ ചാനൽ’ മെയ് 31 നോട് കൂടെ തന്നെ ഈ വർഷം മൺസൂൺ ഇന്ത്യയിൽ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

Related Articles

Back to top button