IndiaLatest

അതിര്‍ത്തിയില്‍ 436 മെെക്രാേ ഡ്രോണുകള്‍ സജ്ജീകരിക്കും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എഫ് സാങ്കേതിക നവീകരണത്തിനൊരുങ്ങുകയാണ്. ഇതിനായി 436 മെെക്രാേ ഡ്രോണുകളും അതിര്‍ത്തിയില്‍ ഡ്രോണ്‍ നിരീക്ഷണ സംവിധാനങ്ങളും സേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചു. ബി.എസ്.എഫ് ഡയറക്ടര്‍ ജനറലായി രാകേഷ് അസ്താന ചുമതലയേറ്റതിന് പിന്നാലെയാണ് തീരുമാനം.

സി.ഐ.ബി.എം പദ്ധതി പ്രകാരം പാകിസ്ഥാന്‍ , ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബി‌.എസ്‌.എഫിന്റെ 1923 പോസ്റ്റുകളില്‍ സെന്‍സറുകള്‍ സജ്ജീകരിക്കും. മെെക്രാേ ഡ്രോണുകളുടെ സഹായത്തോടെ അതിര്‍ത്തികളില്‍ പൂര്‍ണമായും നിരീക്ഷണം നടത്താനാകും. ഇതിനൊപ്പം ഡ്രോണ്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ശത്രു രാജ്യത്തിന്റെ ഡ്രോണുകളെ എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കും.മൈക്രോ ഡ്രോണുകളുടെ വില ഏകദേശം 88 കോടി രൂപ വരുമെന്നും സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെ ബി‌.എസ്.‌എഫ് നിലവില്‍ പാക്കിസ്ഥാനുമായുള്ള പഞ്ചാബ് അതിര്‍ത്തിയില്‍ ഒരു ഡ്രോണ്‍ വിരുദ്ധ സംവിധാനം പരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button