സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനം
ചെന്നൈ : ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഡിസംബര്‍ 27 ന്) ഉച്ചയ്ക്ക് 12.30 ന് പത്രസമ്മേളനം നടന്നു. ആശ്രമം പ്രതിനിധികള്‍ തമിഴ് നാട്ടിലെ വിവിധ മീഡിയ പ്രതിനിധികളെ സില്‍വര്‍ ജൂബിലി ആഘോഷവും അനുബന്ധ കാര്യപരിപാടികളും അറിയിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്നും നടന്നു. ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് ചെയ്യൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ സില്‍വര്‍ ജൂബിലി കോര്‍ഡിനേഷന്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി, മീഡിയ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അഖില്‍ ജെ.എല്‍., അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (എജ്യൂക്കേഷന്‍) ഡോ.ജി.ആര്. കിരണ്‍, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ ശാന്തിഗിരി മെഡിക്കല്‍ എജ്യൂക്കേഷന്‍ എസ്. വിജയന്, മാനേജര്‍ മീഡിയ റിലേഷന്‍സ് മഹേഷ് എം. എന്നിവര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പരിപാടികള്‍ വിശദീകരിച്ചു. 2024 ജനുവരി 5 മുതല്‍ 8 വരെയാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളും, ദര്‍ശന മന്ദിരം തിരിതെളിക്കലും, പ്രാര്‍ത്ഥനാലയത്തിന്റെ ശിലാസ്ഥാപനവും ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍, വിദ്യാഭവന് എന്നിവയ്ക്ക് ശിലാസ്ഥാപനവും നടക്കും. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനങ്ങളില്‍ വിവിധ രാഷ്ട്രീയ സാമൂഹീക മത രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.