KeralaLatest

ശിവഗിരി തീർഥാടന മഹാസമ്മേളനത്തില്‍ ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

“Manju”

ശിവഗിരി (വര്‍ക്കല) : ശിവഗിരി തീര്‍ത്ഥാന സമ്മേളനത്തില്‍ വെച്ച് പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ പട്ടം സനിത്തിനെ ആദരിച്ചു. 91-ാമത് ശിവഗിരി തീർഥാടന മഹാസമ്മേളനം വേദിയില്‍ വെച്ചാണ് ഗായകൻ പട്ടം സനിത്തിനെ ശ്രീ നാരായണ ധർമ്മ സം ഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പൊന്നാടയണിയിച്ച് ആദരിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്ഘാടനം ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൂക്ഷ്മാനന്ദ സ്വാമികൾ, ശുഭാംഗാനന്ദ സ്വാമികൾ, അടൂർ പ്രകാശ് എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ സംസാരിച്ചുതുടർന്ന് ഗുരുദേവന്റ് മഹത് സന്ദേശം ഉൾക്കൊള്ളുന്ന ഗാനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ആലപിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് പാട്ടിനെ വരവേറ്റത്. ശാരദാനന്ദ സ്വാമികൾ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൃതജ്ഞത അറിയിച്ചു.

Related Articles

Back to top button