IndiaLatest

പ്രതിവാര കൊവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു

“Manju”

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു. നാലു് മാസത്തിന് ശേഷമാണ് ഒരുലക്ഷം കടക്കുന്നത്. മരണസംഖ്യയില്‍ 50 ശതമാനം വര്‍ദ്ധനവാണുള്ളത്. രാജ്യത്തെ ഒരാഴ്ചത്തെ ആകെ മരണങ്ങളില്‍ 44 ശതമാനം കേരളത്തിലാണ് രേഖപ്പെടുത്തിയത്.

കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടൊരു പ്രശ്‌നം തന്നെയായിരുന്നു തലവേദന. എന്നാലിതാണ് ഏറ്റവുമധികം രോഗികളില്‍ കണ്ട ലക്ഷണമെന്നത് ആദ്യമായാണ് വിദഗ്ധരുടെ ഒരു സംഘം സ്ഥിരീകരിക്കുന്നത്. രോഗം ബാധിക്കപ്പെട്ട ആദ്യഘട്ടത്തിലാണത്രേ തലവേദന കാണപ്പെടുന്നത്. ഇത് രോഗം ഭേദമായ ശേഷവും നീണ്ടുനില്‍ക്കാമെന്നും വിദഗ്ധര്‍ പറയുന്നു. അതായത്, ‘ലോംഗ് കൊവിഡ്’ അഥവാ കൊവിഡ് അനുബന്ധമായി ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലും ഉള്‍പ്പെടുന്നതായും ഇവര്‍ പറയുന്നു.

Related Articles

Back to top button