Tech

ഫോണില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ജാഗ്രത വേണം; തട്ടിപ്പില്‍ വീഴാം, മുന്നറിയിപ്പ്

“Manju”

ന്യൂഡല്‍ഹി: ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത വേണമെന്നും വ്യാജ ആപ്പുകള്‍ അല്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്മാര്‍ട്ട്ഫോണിന്റെ നിയന്ത്രണം വരെ ഏറ്റെടുക്കാന്‍ സാധ്യതയുള്ള 13 ആന്‍ഡ്രോയിഡ് ആപ്പുകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് മ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയായ മക്കാഫീ. മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഫോണിന്റെ ഉടമ അറിയാതെയാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ‘സോഷ്യല്‍ എന്‍ജിനീയറിങ്ഉപയോഗിച്ചാണ് ഫോണില്‍ അനധികൃതമായി പ്രവേശിക്കുന്നത്.

ഉടമ അറിയാതെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തിയാണ് നീക്കം നടത്തുന്നത്. അതിനിടെ ഫോണ്‍ ഉടമ അറിയാതെ രണ്ടാമത്തെ പേലോഡ് ഡൗണ്‍ലോഡ് ചെയ്യും. ഇത് ഉപയോഗിച്ചാണ് ഫോണിന്റെ മുഴുവന്‍ കണ്‍ട്രോളും ഈ ആപ്പുകള്‍ നേടുന്നതെന്നും മക്കാഫീ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്ശേഷം ഫോണ്‍ ഉടമ അറിയാതെ പരസ്യങ്ങളില്‍ ക്ലിക്ക്ചെയ്യുക, ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, തുടങ്ങിയ തട്ടിപ്പുകള്‍ ആരംഭിക്കും. സാമ്പത്തിക നഷ്ടത്തിലേക്കനയിക്കുന്ന നീക്കങ്ങളാണ് പിന്നീട് ഇവ നടത്തുക. ഉപയോക്താവിന്റെ സമ്മതമില്ലാതെ ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്ത് ടത്തുന്ന ഈ കെണിയില്‍ വീഴാതിരിക്കാന്‍ ഉപയോക്താക്കള്‍ ജാഗ്ര ത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സ്മാര്‍ട്ട്ഫോണിന്റെ നിയന്ത്രണം വരെ ഏറ്റെടുക്കാന്‍ സാധ്യതയുള്ള 13 ആന്‍ഡ്രോയിഡ് ആപ്പുകളുടെ പട്ടിക ചുവടെ കൊടുക്കുന്നു.

1.Essential Horoscope for Android (com.anomenforyou.essentialhoroscope)

2.3D Skin Editor for PE Minecraft (com.littleray.skineditorforpeminecraft)

3.Logo Maker Pro (com.vyblystudio.dotslinkpuzzles)

4.Auto Click Repeater (com.autoclickrepeater.free)

5.Count Easy Calorie Calculator (com.lakhinstudio.counteasycaloriecalculator)

6.Sound Volume Extender (com.muranogames.easyworkoutsathome

7.LetterLink (com.regaliusgames.llinkgame)

8.Numerology: Personal horoscope & number predictions (com.Ushak.NPHOROSCOPENUMBER)

9.Step Keeper: Easy Pedometer (com.browgames.stepkeepereasymeter)

10.Track Your Sleep (com.shvetsStudio.trackYourSleep)

11.Sound Volume Booster (com.devapps.soundvolumebooster)


12.Astrological Navigator: Daily Horoscope & Tarot (com.Osinko.HoroscopeTaro)

13.Universal Calculator (com.Potap64.universalcalculator)

 

 

Related Articles

Back to top button