KeralaLatestThiruvananthapuram

കോവിഡ് അറിയാന്‍ ഫെലൂദ ടെസ്റ്റ് ഫലപ്രദമെന്ന് ഐസിഎംആര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോവിഡ് നിര്‍ണയത്തില്‍, ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു തുല്യമാണ് പുതിയ ഫെലൂദ പേപ്പര്‍ സ്ട്രിപ് ടെസ്റ്റെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) മാര്‍ഗരേഖ. ഫെലൂദ ടെസ്റ്റില്‍ നെഗറ്റീവായാല്‍ ആര്‍ടിപിസിആര്‍ ചെയ്യേണ്ടതില്ല. കോവിഡ് പരിശോധനയ്ക്ക് ഐസിഎംആറിന്റെ അംഗീകാരം നേടിയ ഏതു ലാബിലും ഫെലൂദ പരിശോധനയും തുടങ്ങാം, പ്രത്യേക അനുമതി വേണ്ട. 500 രൂപയില്‍ താഴെ ചെലവില്‍ ഒരു മണിക്കൂര്‍ കൊണ്ടു ഫലമറിയാം.

ഗര്‍ഭധാരണ പരിശോധന നടത്തുന്നതിന് സമാനമായ സ്ട്രിപ്പ് ഉപയോഗിച്ച്‌ എളുപ്പത്തില്‍ ചിലവു കുറഞ്ഞ രീതിയില്‍ ഫലം അറിയാമെന്നതാണ് ഫെലൂദയുടെ പ്രത്യേകത. 500 രൂപയാണ് ഇതിന്റെ വില. വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരാണ് ഫെലൂദ. ഒരു മാസത്തിനകം കിറ്റ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോട്ട്.

Related Articles

Back to top button