KeralaLatest

രജതജൂബിലി വരവേല്‍ക്കാന്‍ ചെയ്യൂരില്‍ അടുക്കളയൊരുങ്ങി

“Manju”

ചെന്നൈ : ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് ചെയ്യൂരില്‍ രജനജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള അടുക്കള തയ്യാറായിക്കഴിഞ്ഞു. ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും ഭക്ഷണം പാചകം ചെയ്യുന്നതിന് പരിചയസമ്പന്നരായ ആളുകളാണ് എത്തിയിരിക്കുന്നത്. ഇനി ചെന്നൈയിലെ സാമ്പാറും രസത്തിനുമൊപ്പം മലയാളക്കരയിലെ സമ്മിശ്ര സാമ്പാറും രസവും ചെന്നൈ ചെയ്യൂരില്‍ രണ്ട് മൂന്ന് നാള്‍ ലഭിക്കും. ചെയ്യൂരിലെ ആളുകള്‍ക്ക് മലയാണ്മയുടെ പുതുരുചി നുണയുവാനുള്ള അവസരം കൂടിയാണ് രജതജൂബിലി ആഘോഷത്തിലൂടെ ലഭിക്കുന്നത്. പാചകത്തിന് ശാന്തിഗിരി ആശ്രമത്തിലെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നുമുള്ള പാചകക്കാരും എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നതും ചെയ്യൂരില്‍ ശ്രദ്ധേയമാണ്.

സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വിയ്ക്കാണ് ഭക്ഷണം കോര്‍ഡിനേഷന്‍ ചുമതല. ജനുവരി 6,7 ദിവസങ്ങള്‍ പൂര്‍ണ്ണമായും തമിഴ് നാട് പാരമ്പര്യ ഭക്ഷണമായിരിക്കും ലഭിക്കുക. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് രണ്ട് ദിവസം ലഭിക്കുന്ന തമിഴ് ഭക്ഷണം പ്രത്യേക അനുഭവമായിരിക്കും. ജനുവരി 5 മുതല്‍ 8 വരെ തീര്‍ത്ഥയാത്രയോടനുബന്ധിച്ച് പ്രത്യേക അന്നദാനം നടക്കും.

Related Articles

Back to top button