IndiaLatest

ഭൂട്ടാൻ രാജാവ് നാളെ ഇന്ത്യയിലെത്തും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ഭൂട്ടാൻ രാജാവ്. നവംബര്‍ 3 മുതല്‍ 10 വരെയാണ് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഈ വര്‍ഷം ആദ്യം ഭൂട്ടാൻ രാജാവ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് രാജാവിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കിനൊപ്പം ഭൂട്ടാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും. ഇന്ത്യയിലെത്തുന്ന ഭൂട്ടാൻ രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെത്തുന്ന ഭൂട്ടാൻ രാജാവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശന വേളയില്‍ രാജാവ് അസമും മഹാരാഷ്‌ട്രയും സന്ദര്‍ശിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button