KeralaLatest

ഓൺലൈൻ പണം തട്ടിപ്പ്; കെവൈസി ബ്ലോക്ക് ഒഴിവാക്കാനെന്ന പേരിൽ 70കാരനെ പറ്റിച്ച് അജ്ഞാതർ

വന്‍ തുക നഷ്ടം

“Manju”

ഹരിപ്പാട് : ഓൺലൈനിലൂടെയുള്ള പണം തട്ടിപ്പിൽ വയോധികന് നഷ്ടമായത് വൻതുക. ഹരിപ്പാട് പി ലാപ്പുഴ പള്ളിയുടെ വടക്കത്തിൽ മുഹമ്മദ് സാലി (70 ) യുടെ പണമാണ് നഷ്ടപ്പെട്ടത്. 43,000 രൂപയാ ണ് മു ഹമ്മദ് സാലിക്ക് നഷ്ടപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മുഹമ്മദ് സാലിയുടെ ഫോണിലേക്ക് ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് ഒരു കോൾ വരികയും ബാങ്ക് അക്കൗണ്ടിന്റെ കെ വൈ സി ബ്ലോക്ക് ആണെന്നും ഇത് ഒഴിവാക്കുന്നതിനായുള്ള ലിങ്ക് മൊബൈൽ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും അറിയിച്ചു . ഇതനുസരിച്ച് മുഹമ്മദ് സാലി ലിങ്ക് ഓപ്പൺ ആക്കു കയും കെ വൈ സി പുതുക്കുന്നതിനായി അതിലേക്ക് വന്ന ഒടി പി നമ്പർ പറഞ്ഞു കൊടുക്കുകയും ചെ യ്തു . ഉടൻതന്നെ ഇയാളുടെ എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും 42999 രൂപ പിന്‍വലിച്ചതായു ള്ള സന്ദേശം ലഭിക്കുകയായിരുന്നു . ഇതോടെയാണ് സം ഭവം തട്ടിപ്പാണെന്ന് വ്യക്തമായത്.

പണം നഷ്ടപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് സാലി ഹരിപ്പാട് പൊലീസിൽ പരാതി നൽകി . സംഭവത്തിൽ പൊ ലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button