AlappuzhaKeralaLatest

നവഒലി ജ്യോതിർദിനം; ചന്ദിരൂരിൽ സത്സംഗം ആരംഭിച്ചു

നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ചുള്ള സത്സംഗം ആരംഭിച്ചു.

“Manju”

ചന്ദിരൂര്‍ (അരൂർ) : ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചില്‍ ഗുരുവിന്റെ ജന്മഗൃഹത്തില്‍ നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ചുള്ള സത്സംഗം ആരംഭിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി രാവിലെ 8.00 മണിക്ക് സത്സംഗത്തിന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷതവഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി, സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, സ്വാമി ജനപുഷ്പന്‍ ജ്ഞാന തപസ്വി, സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിവരുന്ന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സംത്സംഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്.

Related Articles

Back to top button