IndiaLatest

ശാന്തിഗിരിയുടേത് സ്‌നേഹമെന്ന മണിക്കുടയില്‍ മനുഷ്യനെ ഒരുമിപ്പിക്കാനുളള ശ്രമം: മന്ത്രി മനോ തങ്കരാജ്

“Manju”

ചെയ്യൂര്‍: ജാതി,മത വേര്‍തിരിവുകളില്ലാതെ മനുഷ്യനെ സ്‌നേഹമെന്ന മണിക്കുടയില്‍ ഒരുമിപ്പിക്കാനുളള ശ്രമമാണ് ശാന്തിഗിരി ആശ്രമത്തിന്റേതെന്ന് തമിഴ്‌നാട് സംസ്ഥാന ക്ഷീരവികസന മന്ത്രി മനോ തങ്കരാജ്. ചെയ്യൂര്‍ ബ്രാഞ്ചാശ്രമത്തില്‍ നടന്ന രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തമിഴ്‌നാടിന് മഹത്തായ ആത്മീയ പാരമ്പര്യമുണ്ട്. തിരുവളളുവരും 18 സിദ്ധന്‍മാരും ലോകത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. വേദാന്തത്തെ പറ്റിയോ, ആത്മീയ സിദ്ധാന്തങ്ങളെപ്പറ്റിയോ സംസാരിക്കുമ്പോള്‍ ഈ നാടിനെ പ്രതിപാദിക്കാതിരിക്കാന്‍ കഴിയില്ലെന്നും ഈശ്വരന്‍ മനുഷ്യ ഹൃദയത്തിലാണെന്ന ആത്മീയതയാണ് പ്രചോദിപ്പിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ‘തൊടങ്കുക അരത്തെ, തൊടങ്കുക പണിയെ’ (ഏതൊരു പ്രവര്‍ത്തി ആരംഭിക്കുന്നതിനു മുന്‍പും നമ്മുടെ ഉളളില്‍ ഉണ്ടാകേണ്ടത് ഒരു സത്യസന്ധതയാണ് ) എന്നതാണ് മനുഷ്യന്‍ പിന്തുടരേണ്ടുന്ന സന്ദേശമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ കേരള സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വിശിഷ്ടാതിഥിയായി. തമിഴകത്ത് ശാന്തിഗിരിയുടെ പുതിയ ജീവകാരുണ്യപദ്ധതിയായ ‘മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനം തലൈവാസല്‍ വിജയ് നിര്‍വ്വഹിച്ചു.

സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി , സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി സ്‌നേഹാത്മ ജ്ഞാനതപസ്വി, ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ചെന്നൈ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ തിയോഫിലിസ്, സിസ്റ്റര്‍ ജാന്‍സി (ബ്രഹ്‌മകുമാരീസ്) എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി.

ലാത്തൂര്‍ സിറ്റി കൗണ്‍സിലര്‍ കൃഷ്ണവേണി തനികാചലം, ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്,ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ചെന്നൈ നോര്‍ക്ക് റൂട്ട്‌സ് ഓഫീസര്‍ അനു.പി.ചാക്കോ , പ്രഭാഷകന്‍ നഞ്ചില്‍ സമ്പത്ത്, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഡി. കെ. സൗന്ദരരാജന്‍, ശാന്തിഗിരി ആശ്രമം ആര്‍ട്‌സ് & കള്‍ച്ചര്‍ വിഭാഗം അഡൈ്വസറി കമ്മിറ്റി പേട്രണ്‍ ഡോ.റ്റി.എസ്. സോമനാഥന്‍, കൗണ്‍സിലര്‍മാരായ സുബ്ബലക്ഷ്മി ബാബു, കെ.എസ് രാമചന്ദ്രന്‍, ചെയ്യൂര്‍ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ബാബു, ഡോ. പ്രവീണ്‍ കുമാര്‍, ചെയ്യൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍.സെന്തില്‍ കുമാര്‍, ശാന്തിഗിരി ചെയ്യൂര്‍ ആശ്രമം ഭാരവാഹികളായ അഡ്വ. പി. രാജേഷ്, ആര്‍.എസ്. ലക്ഷമി, എസ്. വളര്‍മതി, സി.കനകസഭൈ, ഡി.ഭക്തന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Related Articles

Back to top button