LatestSports

അമൃതാ വിജയന് കരാട്ടെയില്‍ മൂന്നാം തവണയും സ്വര്‍ണം

“Manju”

 

വര്‍ക്കല: കേരള യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജിയേറ്റ് കരാട്ടെ ചാമ്ബ്യൻഷിപ്പില്‍ വര്‍ക്കല എസ്.എൻ കോളേജിലെ ബി.എസ്.സി കെമിസ്ട്രി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അമൃതാ വിജയൻ തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണമെഡല്‍ കരസ്ഥമാക്കി.വ്യക്‌തിഗത ഇനങ്ങളില്‍ ഓരോ സ്വര്‍ണവും വെള്ളിയും ടീം ഇനത്തില്‍ ഒരു വെള്ളിയും ഉള്‍പ്പെടെ 3 മെഡലുകളാണ് നേടിയത്. 15 മുതല്‍ 20 വരെ ഭോപ്പാലില്‍ നടക്കുന്ന കരാട്ടെ ചാമ്ബ്യൻഷിപ്പിലും അമൃത പങ്കെടുക്കും.ഗോജു റിയു വര്‍ക്കല കരാട്ടെ സെന്ററിലെ മുഖ്യ പരിശീലകൻ സെൻസെയ് എസ്.വിജയന്റെ മകളാണ് അമൃത.ദേശീയ തലത്തില്‍ 3 തവണയും സംസ്ഥാന തലത്തില്‍ 10 തവണയും സ്വര്‍ണം നേടിയിട്ടുണ്ട്.

Related Articles

Back to top button