LatestThiruvananthapuram

കരാട്ടെ ചാമ്പ്യൻഷിപ്പ് : അവനി സുനിൽ മികച്ച താരം

“Manju”

 

വെഞ്ഞാറമ്മൂട് : കേരളാ യൂണിവേഴ്സിറ്റി ഇൻ്റർകോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണവും ഒരു വെള്ളിയും ഉൾപ്പടെ നാല് മെഡലുകൾ നേടി ചാമ്പ്യൻഷിപ്പിലെ മികച്ച വനിതാ താരമായി അവനി സുനിൽ തിരഞ്ഞെടുക്കപ്പെട്ടു . ആറ്റിങ്ങൽ കരാട്ടെ ടീം താരവും മാർ ഇവാനിയോസ് BSc ഒന്നാം വർഷ വിദ്ധ്യാർത്ഥിനിയുമാണ്. ഈ മാസം 15 മുതൽ 20 വരെ ഭോപ്പാലിൽ നടക്കുന്ന നാഷണൽ യൂണിവേഴ്സിറ്റി കരാട്ടെ ഗയിംസിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ ചെറുവള്ളി വീട്ടിൽ സുനിൽകുമാർ, അരുണ .സി .ബാലൻ ദമ്പതികളുടെ മകളാണ്.

 

Related Articles

Back to top button