IndiaLatest

ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞു വീണ യുവാവിന് ദാരുണാന്ത്യം

“Manju”

നോയിഡ ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചില്‍ കുഴഞ്ഞു വീണ യുവ എഞ്ചിനിയര്‍ക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വികാസ് നേഗിയുടെ അന്ത്യം. ഇതിന്റെ വീ‍ഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നോയിഡയിലെ ഒരു പ്രാദേശി ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. നോണ്‍സ്ട്രൈക്കര്‍ എൻഡില്‍ നിന്ന് സിംഗിളിന് ഓടുന്നതിനിടെ പിച്ചിന്റെ മദ്ധ്യഭാഗത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

വിക്കറ്റ് കീപ്പറും സഹബാറ്ററും പിന്നാലെ എതിര്‍ ടീം അംഗങ്ങളും വികാസിനടുത്തേക്ക് ഓടിയടുക്കുന്നത് കാണാമായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ വികാസിന്റെ മരണം സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മരണ കാരണം ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കൊവിഡ് ബാധിച്ച വികാസ് അടുത്തിടെയാണ് രോഗമുക്തി നേടിയത്. ഫിറ്റ്നസ് നിലനിര്‍ത്താനാണ് ഇയാള്‍ ക്രിക്കറ്റ് ആരംഭിച്ചത്. കുറച്ചുനാളുകളായി യുവജനങ്ങളില്‍ ഹൃദയഘാതം ഏറി വരുന്നതായി ചില പഠനങ്ങള്‍ തെളിയിക്കുന്നു. പുതിയ ജീവിത ശൈലിയും ആഹാര രീതിയുമടക്കമാണ് ആരോഗ്യത്തിന് വെല്ലുവിളയാകുന്നതെന്നാണ് സൂചന.

 

Related Articles

Back to top button