IndiaLatest

ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ നടി ലെനയ്ക്ക് കൊവിഡ് – NavaKerala News

ശ്രീജ.എസ്

ബാംഗ്ലൂര്‍ :ഷൂട്ടിങ്ങിന് ശേഷം ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട്ട്പ്രിന്റ്സ് ഓണ്‍ ദ് വാട്ടര്‍സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്. തിരിച്ച് വരവില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് .

കേരളത്തിലേക്കുളള കണക്ടിങ് ഫ്ലൈറ്റില്‍ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബെംഗളൂരുവില്‍ ഇറങ്ങിയത്. ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസലേഷനിലാണ് നടിയിപ്പോള്‍ . പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന പരിശോധനയുടെ ഫലം വന്നാലേ കോവിഡിന്റെ പുതിയ വകഭേദമാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ .

Related Articles

Back to top button