LatestThiruvananthapuram

ഒന്നരക്കോടി തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നരക്കോടി തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്. തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിച്ച തീരുമാനം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആനന്ദവും ആശ്വാസവും പകരുന്ന വാര്‍ത്തയാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴില്‍ ദിനങ്ങള്‍ കൂടി പുനഃസ്ഥാപിച്ചെന്നാണ് മന്ത്രിയുടെ കുറിപ്പില്‍ പറയുന്നത്. ‘നവകേരള സദസ്സില്‍ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തില്‍ കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴില്‍ ദിനങ്ങള്‍ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്‘- എന്നും പറ‍ഞ്ഞാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

Related Articles

Back to top button