IndiaLatest

ജനുവരി 31 ന് മുമ്പ് ഫാസ്റ്റ്ടാഗ് കെ.വൈ.സി.അപ്‌ഡേറ്റ് ചെയ്യണം

“Manju”

ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും ‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും അടക്കമുള്ള തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം.

ആര്‍.ബി.ഐ. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫാസ്ടാഗ് ഉപയോക്താക്കളുടെ കെ.വൈ.സി. പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത അടിസ്ഥാനവികസന സൗകര്യ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. കെ.വൈ.സി. പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-നുശേഷം പ്രവര്‍ത്തിക്കില്ല.

ഒരു ഫാസ്റ്റാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അഥോരിറ്റി അധികൃതര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, കെ.വൈ.സി. ഇല്ലാതെ ഫാസ്റ്റാഗ് നല്‍കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തലുകള്‍. ഇതുവരെ നല്‍കിയിട്ടുള്ള ഏഴ് കോടി ഫാസ്റ്റാഗില്‍ നാല് കോടി മാത്രമാണ് ഇപ്പോള്‍ ആക്ടീവായിട്ടുള്ളത്.

എങ്ങനെ ഓണ്‍ലൈനായി കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്യാം

fastag.ihmcl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇതിലെ മൈ പ്രൊഫൈല്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഇതിലെ കെ.വൈ.സി. എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, ചോദിച്ചിട്ടുള്ള വിവരങ്ങള്‍ നല്‍കുക.
ആവശ്യമായ അഡ്രസ് പ്രൂഫുകളും മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യുക.
അപ്‌ലോഡ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
വിവരങ്ങള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിക്കുക.
സബ്മിറ്റ് ചെയ്യുക.
മുഴുവന്‍ രേഖകളും സമര്‍പ്പിച്ചാല്‍ മാത്രമേ കെ.വൈ.സി. അപ്‌ഡേഷന്‍ പൂര്‍ത്തിയാകൂ.
വിവരങ്ങള്‍ നല്‍കി ഏഴ് ദിവസത്തിനുള്ളില്‍ കെ.വൈ.സി. പ്രോസസ് പൂര്‍ത്തിയാകും.

Related Articles

Back to top button