IndiaLatest

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ പിറന്ന കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം കുടുംബം

“Manju”

ന്യൂഡല്‍ഹി : ഭാരതീയർ ഏറെ കാലമായി കാത്തിരുന്ന സ്വപ്നമാണ് ഇന്ന് സഫലമായത് . രാജ്യമെങ്ങും അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ സന്തോഷത്തിലാണ് അതിനിടെ യുപിയിലെ ഫിറോസാബാദില്‍ മുസ്ലീം യുവതിയായ ഫർസാന ഇന്ന് പ്രാണപ്രതിഷ്ഠാ മുഹൂർത്തത്തില്‍ തനിക്ക് പിറന്ന ആണ്‍കുഞ്ഞിന്  റാം റഹീം എന്ന് പേര് നല്‍കിയിരിക്കുകയാണ് . ‘ ഇന്ന് രാം ലല്ല അയോധ്യയില്‍ എത്തിയിരിക്കുകയാണ്, അതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ കുട്ടിക്ക് റാം റഹീം എന്ന് പേരിട്ടു. ‘ – കുഞ്ഞിന്റെ മുത്തശ്ശി ഹുസ്‌ൻ ബാനോ പറഞ്ഞു.

ജനുവരി 22 വളരെ മഹത്തായ ദിവസമാണ്. രാമൻ അയോദ്ധ്യയിലേക്ക് വന്ന ദിവസം , ഇത് എല്ലാവരും ആഘോഷിക്കുന്നു. എന്റെ മരുമകള്‍ ഇപ്പോള്‍ ഒരു മകനെ പ്രസവിച്ചു. ഈ ദിവസം മനസ്സില്‍ വെച്ചാണ് ഞങ്ങളുടെ മകന് റാം റഹീം എന്ന് പേരിട്ടത്. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണ് – ഹുസ്ൻ ബാനോ പറയുന്നു.

ജനുവരി 22ന് ഫിറോസാബാദ് മെഡിക്കല്‍ കോളേജില്‍ ഇതുവരെ 12 കുട്ടികള്‍ പിറന്നു. ഈ ദിവസം ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും മെഡിക്കല്‍ കോളേജില്‍ നിന്ന് പുതിയ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കുമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.നവീൻ ജെയിൻ പറഞ്ഞു.

Related Articles

Back to top button