IndiaLatest

കനാല്‍ നവീകരത്തിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു; ഗൃഹപ്രവേശത്തിന് മുന്‍പ് മൂന്ന് നില വീട് തകര്‍ന്നു

വായ്പയെയ്പടുത്തു നിര്‍മിച്ച വീട്

“Manju”

ചെന്നൈ: പുതുച്ചേരിയില്‍ ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരുന്ന 3 നില വീ ട്തകര്‍ന്നു വീണു. കാരമല അടിഗല്‍ റോഡിനു സമീപമുള്ള കനാല്‍ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നടത്തിയ പ്രവൃത്തിക്കു പിന്നാലെയാണു വീട്തകര്‍ന്നു വീണത്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതോടെ പ്രദേശത്തു കനത്ത പ്രകമ്പനമുണ്ടായതില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. സ്ഥലം എംഎല്‍എയും പൊലീ സും എത്തി ചര്‍ചച്ച നടത്തവേ വീട്ത കര്‍ന്നു കനാലിലേക്കു വീഴുകയായിരുന്നു.

ശേഖര്‍-ചിത്ര ദമ്പതികള്‍ വായ്പയെയ്പടുത്തു നിര്‍മിച്ച വീട്ടില്‍ ഏതാനും ദിവസത്തിനുള്ള ഗൃഹപ്രവേശ ചടങ്ങുകള്‍ നടക്കാനിരിക്കുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അമിതമായ മണലെടുപ്പ് മൂലമാണ് വീട് തകര്‍ന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

 

Related Articles

Back to top button