IndiaLatest

കൊവിഡ് നിയന്ത്രിക്കാനായെന്ന് ആരോഗ്യമന്ത്രാലയം

“Manju”

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കണക്കില്‍ 60% കുറവാണ് രേഖപ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് 66 ശതമാനം കൊവിഡ് കേസുകളുമുള്ളത്.കൊവിഡ് പ്രതിരോധ വാക്സീന്‍ 22 കോടി 41 ലക്ഷം പേര്‍ക്ക് ഇതുവരെ നല്‍കിയതായും ആരോ​ഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരില്‍ 40 ശതമാനം പേരും ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു.

Related Articles

Back to top button