InternationalLatest

മറൈന്‍ സീ ടാങ്ക് കടലില്‍ മുങ്ങി

“Manju”

ശ്രീജ.എസ്

 

അമേരിക്കയില്‍ മറൈന്‍ സീ ടാങ്ക് കടലില്‍ മുങ്ങി. അപകടത്തില്‍ ഒരു നാവികന്‍ മരിച്ചു. എട്ട് നാവികരെ കാണാതായി. സതേണ്‍ കാലി ഫോര്‍ണിയ തീരത്ത് വൈകീട്ടോടെയായിരുന്നു സംഭവം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

15 നാവികരാണ് ടാങ്കില്‍ ഉണ്ടായിരുന്നത്. സാന്‍ ക്ലെമെന്റ് ഐലന്റില്‍ നിന്നും നേവിയുടെ കപ്പലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കടലില്‍ മുങ്ങിയ രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണ്. സൈനിക കപ്പലുകളും, ഹെലികോപ്റ്ററുകളും സംയുക്തമായാണ് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്.

Related Articles

Back to top button