InternationalLatest

65 യുക്രൈന്‍ യുദ്ധത്തടവുകാരുമായി പറന്ന റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണു; എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്

“Manju”

മോസ്‌കോ: യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വി മാനം തകര്‍ന്ന് 65 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യ യുടെ ഐഎല്‍-76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമണ് യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബീല്‍ഗറദ് മേഖലയില്‍ തകര്‍ന്നുവീണത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

തടവുകാരെ കൈമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധതടവുകാര്‍ക്ക് പുറമെ ആറ ്ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. റഷ്യന്‍ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കായുള്ള മിസൈലുകള്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടു കളുണ്ട്.

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സൈനിക കമ്മീഷനെ നിയോഗിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ പ്രത്യേക സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, യുക്രൈന്‍ സൈന്യം വി മാനം തകര്‍ത്തതാണെന്ന് ്ചില യുക്രൈന്‍
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിങ്കിലും പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.

Related Articles

Back to top button