IndiaKeralaLatest

‘പൗർണ്ണമി’ ദീപപ്രദക്ഷിണം ഭക്തിസാന്ദ്രം

“Manju”

പോത്തൻകോട് : ഇന്ന് പൗർണ്ണമി. ശാന്തിഗിരിയുടെ കേന്ദ്രാശ്രമമായ പോത്തൻകോടും ആശ്രമം ബ്രാഞ്ചുകളിലും ഇന്ന് പൗർണ്ണമിയോടനുബന്ധിച്ച് ദീപപ്രദക്ഷിണം നടന്നു. ഭക്തിയുടെ നിറവിൽ വിശ്വാസികൾ താലത്തിൽ ദീപമേന്തി പ്രാർത്ഥനാപൂർവ്വം ഗുരുപാദത്തിങ്കൽ സമർപ്പിച്ചു. അഖണ്ഡമന്ത്രാക്ഷരീമുഖരിതമായ അന്തരീക്ഷത്തിൽ മനസ്സുകൾ ഗുരുപാദത്തിലർപ്പിച്ച് ആശ്രമം ബ്രാഞ്ചുകളിലും ഭക്തർ ദീപമേന്തി.

കന്യാകുമാരി ബ്രാഞ്ചിൽ നിന്ന്

പൗർണ്ണമി ദിവസത്തിൽ പ്രാർത്ഥനാ സങ്കല്പത്തോടെ സൂരോദയം മുതൽ സൂര്യാസ്തമനം വരെ ഉപവാസമനുഷ്ഠിക്കുന്നവരും, ഒരിക്കലനുഷ്ഠിക്കുന്നവരും ഉണ്ട്. വിദ്യാർത്ഥികൾക്ക് പൗർണ്ണമി വ്രതം വിദ്യാലാഭത്തിന് അത്യുത്തമം. ഹിന്ദു മതത്തിൽ ദൈവത്തിന്റെ പ്രീതി ലഭിക്കുവാൻ അത്യുത്തമമായ വ്രതമാണ് പൗർണ്ണമി വ്രതം.


ദക്ഷിണേന്ത്യയിൽ ഇത് പൂര്‍ണിമ എന്നും അറിയപ്പെടുന്നു. അന്നേ ദിവസത്തെ പ്രാര്‍ത്ഥനയും വ്രതാനുഷ്ഠാനവും മുജ്ജന്മ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്നാണ് വിശ്വാസം. സര്‍വ്വ ദേവതാ പ്രീതിക്കും ഉത്തമമാണ് പൗര്‍ണമി വ്രതം.

ശാന്തിഗിരിയിൽ ഗുരുവാക്കനുസരിച്ചാണ് ഓരോരുത്തരും പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നത്.

Related Articles

Back to top button