InternationalLatestSports

വനിതാ ലോകചാമ്പ്യനെതിരേ അട്ടിമറി വിജയം നേടി പ്രഗ്നാനന്ദ

“Manju”

വീണ്ടും അട്ടിമറിവിജയം നേടി പ്രജ്ഞാനന്ദ; ഇക്കുറി തോല്‍പിച്ചത് ലോക  വനിതാലോകചാമ്പ്യനെ; ടാറ്റാ സ്റ്റീല്‍ ചെസില്‍ ഗുകേഷിനൊപ്പം പ്രഗ്നാനന്ദ ...
ആംസ്റ്റര്‍ഡാം: ടാറ്റാ സ്റ്റീല്‍ ചെസില്‍ വീണ്ടും അട്ടിമറി വിജയം നേടി ഇന്ത്യയുടെ കൗമാരതാരം പ്രജ്ഞാനന്ദ. ബുധനാഴ്ച ലോകവനിതാചാമ്പ്യന്‍ ജു വെന്‍ജുനെ ആണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്. ഇതോടെ മറ്റൊരു ഇന്ത്യന്‍ താരം ഗുകേഷിനൊപ്പം പ്രജ്ഞാനന്ദ ടൂര്‍ണ്ണമെന്‍റില്‍ അഞ്ചരപോയിന്‍റ് നേടി ഒന്നാം സ്ഥാനത്തെത്തി. ഗുകേഷും ഇന്ത്യന്‍ താരം വിദിത് ഗുജറാത്തിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു.
ഇതിന് മുന്‍പ് ലോക ചാമ്പ്യന്‍ ഡിങ് ലിറനെയും പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു. മറ്റെല്ലാം കളികളിലും സമനിലയായിരുന്നു. ഉസ്ബെക്കിസ്ഥാന്‍ താരം നോദിര്‍ബെക് അബ്ദുസത്തറോവ്, നെതര്‍ലാന്‍റ്സിന്റെ അനീഷ് ഗിരിയും അഞ്ചര പോയിന്‍റുകള്‍ വീതം നേടി ഒന്നാം സ്ഥാനത്തുണ്ട്. ഫ്രാന്‍സിന്റെ അലിറെസ ഫിറൂസ അഞ്ച് പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ജര്‍മ്മന്‍താരം ഡൊഞ്ചെങ്കോ അലിറെസ ഫിറൂസയെ അട്ടിമറിച്ചിരുന്നു.

Related Articles

Back to top button