IndiaLatest

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ റിപ്പബ്ലിക് ദിന ഓഫറുകള്‍ തുടരുന്നു

“Manju”

എയർ ഇന്ത്യ എക്സ്പ്രസില്‍ റിപ്പബ്ലിക് ദിന ഓഫറുകള്‍ തുടരുന്നു. ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സർവീസുകളിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓരോ ബുക്കിംഗുകള്‍ക്കും 26 ശതമാനം വരെ ഇളവാണ് നല്‍കുന്നത്. ജനുവരി 31 വരെ മാത്രമേ ഓഫർ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുകയുളളൂ.

സർവീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഇന്ത്യൻ സായുധസേനയിലെ അംഗങ്ങള്‍ക്കും ആശ്രിതർക്കും കമ്പനിയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ആഭ്യന്തര ബുക്കിംഗുകളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 30 വരെയുള്ള മുഴുവൻ യാത്രകള്‍ക്കും ഈ ഓഫർ ബാധകമായിരിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Related Articles

Back to top button