KeralaLatest

ചരക്ക് ലോറി ഡ്രൈവർമാർക്ക് വയനാട്ടിൽ കൂടുതൽ നിയന്ത്രണം

“Manju”

എം.കെ. പുരുഷോത്തമൻ

കൽപ്പറ്റ: മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നായ മുത്തങ്ങ ചെക്ക് പോസ്റ്റിൽ കൂടുതൽ പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്തിയതായി വയനാട് ജില്ലാ കളക്ടർ Dr. അദീല അബ്ദുള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇവർ പൊതു ഇടങ്ങളിൽ സമ്പർക്കം പാടില്ലാ. ഡ്രൈവറായി വീണ്ടും ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറി ഡ്രൈവർമാരെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന നടത്തും സ്വന്തം വീട്ടിൽ ഒറ്റക്ക് താമസിക്കാൻ സൗകര്യമുള്ളവർക്ക് വീട്ടിൽ പോകാൻ കഴിയും അല്ലാത്തവരെ കോവിഡ് കെയർ കേന്ദ്രത്തിലേക്ക് അയക്കും ഇത് നിരീക്ഷണ കാലാവധി പരിഗണിച്ചല്ലാ പൊതു ഇടപെടൽ ഒഴിവാക്കുന്നതിനാണ് ചരക്ക് ലോറി അണുവിമുക്തമാക്കിയതിന് ശേഷം മറ്റൊരു ഡ്രൈവറെ ജോലിക്ക് നിയോഗിച്ച് ലക്ഷ്യ സ്ഥാനത്തെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനം ഇന്ന് കളക്ട്രേറ്റിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

Related Articles

Leave a Reply

Back to top button