AlappuzhaKeralaLatest

സാംസ്കാരിക സംഗമത്തിന് പ്രാർത്ഥനാപൂർവ്വം തുടക്കം

“Manju”

ചേർത്തല : പൂജിതപീഠം സമർപ്പണം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക സംഗമത്തിന് തുടക്കം. ഇന്ന് (2024 ജനുവരി 28 ഞായർ) രാവിലെ 10 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂർ ആശ്രമത്തിൽ നിന്നും പൂജിതപീഠം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്നത് ഗുരു ശിഷ്യപാരസ്പര്യത്തിന്റെ മറ്റൊരു നിയോഗമാണെന്ന് സ്വാമി ഓർമ്മിപ്പിച്ചു.

ആശ്രമം ബ്രാഞ്ച് ചീഫ് ജനനി വിജയ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യം വഹിച്ചു. ആശ്രമം ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. ബ്രഹ്മചാരി ഊർമ്മിള ചിത് ആശ്രമം അഡ്വൈസറി കമ്മിറ്റി ചുമതലക്കാർ ഗവേണിംഗ് കമ്മിറ്റി, മോണിറ്ററിംഗ് കമ്മിറ്റി, സാംസ്കാരിക ഡിവിഷനുകളുടെ ഏരിയ കമ്മിറ്റി, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ചുമതലക്കാർ എന്നിവർ പങ്കെടുത്തു.

ഇന്ന് മുതൽ അടുത്ത പത്ത് ദിവസമായിരിക്കും സാംസ്കാരിക സംഗമം വിവിധ ഏരിയകളിലായി നടക്കുക. ഫെബ്രുവരി 22 ന് പൂജിതപീഠം സമർപ്പണ സമ്മേളനത്തോടും അർദ്ധവാർഷിക കുംഭമേളയോടും കൂടി ഈ വർഷത്തെ ആഘോഷ പരിപാടികൾക്ക് സമാപനമാകും.

ചന്ദിരൂരിൽ നടന്ന സാംസ്കാരിക സംഗമത്തിലൂടെ

 

Related Articles

Back to top button