InternationalLatest
മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഖത്തര്‍
ദോഹ: ഇന്ത്യയില്‍ നിന്നുള്ള ഓണ്‍ അറൈവല്‍ വിസ യാത്രക്കാരുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.ഖത്തറില്‍ താമസിക്കുന്ന അത്രയും കാലയളവിലേക്ക് ‘ഡിസ്കവര് ഖത്തര്‍’ വഴി ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കികൊണ്ടാണ് പുതിയ മാറ്റം. ഇന്ത്യക്ക് പുറമെ, ഇറാന്, പാകിസ്താന് പൗരന്മാര്ക്കും ഈ നിര്‍ദേശം ബാധകമാണ്. ഏപ്രില്‍ 14 മുതല്‍ പുതിയ നിര്‍ദേശം പ്രാബല്ല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് രാജ്യങ്ങളുടെ പാസ്പോര്‍ട്ട് കൈവശക്കാരായ ഓണ്‍അറൈവല്‍ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഈ നിര്‍ദേശം ബാധകമാവുക.