IndiaLatest

ജസ്റ്റിസ് സി എസ് കര്‍ണന്‍ അറസ്റ്റില്‍

“Manju”

ചെന്നൈമുന്‍ ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ അറസ്റ്റ് ചെയ്തു. ഒരു മാസം മുന്‍പ്  സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് കര്‍ണനെതിരെ കേസെടുത്തിരുന്നു.

ഒക്ടോബര്‍ 27ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലും വീഡിയോയില്‍ പരാമര്‍ശം നടത്തിയ സി എസ് കര്‍ണനെതിരെ നടപടി ആവശ്യപ്പെട്ട്  മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തും അയച്ചിരുന്നു. ഇതിന് പിന്നാലെ പരാതി നല്‍കി ഒരു മാസം തികയുമ്പോഴാണ് കര്‍ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണമാണ് വീഡിയോയിലൂടെ കര്‍ണന്‍ ഉന്നയിച്ചത്. കോടതികളിലെ വനിതാ ജീവനക്കാരെയും വനിതാ ജഡ്്ജിമാരെയും ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായാണ് ആരോപണം. ആക്രമണത്തിന് ഇരയായവര്‍ എന്ന് പറഞ്ഞ് പേരെടുത്തായിരുന്നു കര്‍ണന്റെ വീഡിയോ പരാമര്‍ശം.

Related Articles

Back to top button