IndiaKeralaLatest

“Reinventing Sanatana Dharma” എന്ന പുസ്തകത്തിന് “സാഹിത്യ സ്പര്‍ശ് അവാര്‍ഡ്

മുകുന്ദന്‍ പി.ആര്‍. ആണ് ഈ പുസ്തകത്തിന്റെ രചന

“Manju”

ന്യൂഡല്‍ഹി : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആശയങ്ങള്‍ പ്രതിപാദിക്കുന്ന Reinventing Sanatana Dharma” എന്ന പുസ്തകത്തിന് സാഹിത്യ സ്പര്‍ശ് അവാര്‍ഡ് “. ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ പ്രോജക്ട്സ് ഡിവിഷനില്‍ സീനിയര്‍ മാനേജര്‍ ആയി സേവനം അനുഷ്ടിക്കുന്ന മുകുന്ദന്‍ പി.ആര്‍. ഇംഗ്ലീഷില്‍ രചിച്ച ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ദില്ലിയിലെ ഓതര്‍ പ്രസ്‌ ഗ്രൂപ്പ്‌ ആണ്. ദി ലിറ്ററേച്ചര്‍ ടൈംസ് ആണ് അവാര്‍ഡ് നല്‍കുന്നത്. ഗുരുവിന്റെ ആശയം വിവരിക്കുന്ന ഇംഗ്ലീഷിലുള്ള  പുസ്തകത്തിന് ഇത്തരത്തില്‍ ഒരു അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. ഔദ്യോഗികമായ അവാര്‍ഡ് പ്രഖ്യാപനം 2024 ഏപ്രിലില്‍ നടക്കും. മാര്‍ച്ച് 10 ന് പുസ്തകത്തിന്റെ പ്രസിദ്ധീകരണം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ആദ്യപ്രതി നല്‍കിക്കൊണ്ട് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വ്വഹിച്ചിരുന്നു. ആമസോണിലും ശാന്തിഗിരി ആശ്രമം പബ്ലക്കേഷന്‍ കൗണ്ടറിലും പുസ്തകം ലഭ്യമാണ്.

Related Articles

Back to top button