KeralaLatest

കത്തിച്ച പടക്കം വീണ് ബൈക്ക് കത്തി; പൊള്ളലേറ്റ 25കാരന്‍ മരിച്ചു

“Manju”

ചാലക്കുടി:  കത്തിച്ച പടക്കം വീണ് ബൈക്കിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് സ്വദേശി മൂലേങ്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്ത് (25) ആണ് മരിച്ചത്. പള്ളിപ്പെരുന്നാളിനിടെ കത്തിച്ച പടക്കം ശ്രീകാന്ത് ഇരുന്ന ബൈക്കിനു മുകളില്‍ വീണാണ് തീപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീകാന്ത് ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്. ഇന്ദിരയാണ്
ശ്രീകാന്തിന്റെ അമ്മ. സഹോദരന്‍: ശ്രീക്കുട്ടന്‍. ഇക്കഴിഞ്ഞ ജനുവരി 27ട്ട് 5.45ഓടെ പരിയാരത്തെ കപ്പേളയ്ക്കു സമീപത്തു വച്ചാണ്  അപകടമുണ്ടായത്. പരിയാരം പള്ളിയിലെ അമ്പുതിരുനാള്‍ ആഘോഷത്തിനിടെയാണ് കത്തിച്ച പടക്കം ബൈക്കിനു സമീപം വീണത്. സമീപത്തെ കടയില്‍ സാധനം വാങ്ങാനെത്തിയ ശ്രീകാന്ത്, ബൈക്കില്‍  ഇരിക്കുമ്പോഴായിരുന്നു ഇത്. ബൈക്കിനു തീപിടിച്ച് പെട്രോള്‍ ടാങ്ക്  ഉള്‍പ്പെടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തിപ്പോയി.

ഗുരുതരമായി പരുക്കേറ്റ ശ്രീകാന്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇന്നു രാവിലെയോടെയാണ് ശ്രീകാന്തിന്റെ മരണം സ്ഥിരീകരിച്ചത്.

Related Articles

Back to top button