KeralaKozhikodeLatest

ശാന്തിഗിരി ആശ്രമം കക്കോടി ബ്രഞ്ചിൽ പൂജിതപീഠം സാംസ്കാരിക സംഗമം നടന്നു

“Manju”
സംഗമത്തിൽ പങ്കെടുത്തവർ സ്വാമി ചൈതന്യ ജ്ഞാന തപസ്വിയ്ക്കൊപ്പം.

കോഴിക്കോട് :ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് കോഡിനേഷൻ കമ്മിറ്റി അംഗങ്ങളുടെയും കോഴിക്കോട് കൊയിലാണ്ടി ഏരിയകളിലെ വിവിധ ഡിവിഷനുകളുടെ ഏരിയ കമ്മിറ്റി അംഗങ്ങളുടെയും യൂണിറ്റ് ഭാരവാഹികളുടെയും സംയുക്തമായ യോഗം 2024 ഫെബ്രുവരി മൂന്നാം തീയതി വൈകിട്ട് 5 മണിക്ക് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വച്ച് നടന്നു. ശാന്തിഗിരി ആശ്രമം പ്രസിഡൻറ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനം കേന്ദ്രം കോഴിക്കോട് ഏരിയ ഡെപ്യൂട്ടി ജനറൽ കൺവീനർ പി എം ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി അധ്യക്ഷനായിരുന്നു.

ആർട്സ് & കൾച്ചർ ഡിവിഷനുകളുടെ കോഴിക്കോട് കൊയിലാണ്ടി ഏരിയ കമ്മിറ്റി പ്രതിനിധികൾ അവരവരുടെ സംഘടനകളുടെ ഒരു വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഷൺമുഖം പി. , ചന്ദ്രൻ ടി. എന്നിവർ വി.എസ്.എൻ.കെ. യുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംഗീത ടി.പി., ശ്യാമള സുധാകരൻ എന്നിവർ ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ശാന്തിദത്തൻ ശാന്തിഗിരി ശാന്തിമഹിമയുടെയും, കുമാരി ശാന്തിനി ശാന്തിഗിരി ഗുരുമഹിമയുടെയും, പ്രദീപൻ പി. ഗൃഹസ്ഥാശ്രമ സംഘത്തിന്റെയും റാം മോഹൻ വിശ്വസംസ്കൃതി കലാരംഗത്തിന്റെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ശാന്തിഗിരി ആശ്രമം കൊയിലാണ്ടി ഏരിയ അസിസ്റ്റൻറ് മാനേജർ ചന്ദ്രൻ ടി. യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button