KeralaLatest

പുഴയില്‍കണ്ട അസ്ഥികൂടം 30 വര്‍ഷം മുമ്പ് മരിച്ചയാളുടേത്

“Manju”

പെരിന്തല്‍മണ്ണ: കുന്തിപ്പുഴയില്‍ മണലായ കണ്ടന്‍ചിറ കടവിന് സമീപം കണ്ടെത്തിയ അസ്ഥികൂടം 30 വര്‍ഷം മുമ്ബ് മരിച്ചയാളുടേതാണെന്ന് സൂചന.പുഴയുടെ സമീപപ്രദേശത്തുതന്നെയുള്ള ഇയാളുടെ മകന്‍ ഇതുസംബന്ധിച്ച്‌ പൊലീസിന് മൊഴി നല്‍കി.

എന്നാല്‍‍, വിദഗ്ധ പരിശോധനക്ക് അയച്ച അസ്ഥികൂടത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്നതുവരെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.30 വര്‍ഷം മുമ്ബ് 85ാം വയസ്സില്‍ മരിച്ച പിതാവിന്റെ മൃതദേഹം വീടിന് സമീപമാണ് സംസ്‌കരിച്ചിരുന്നത്. പുതിയ വീട് നിര്‍മിക്കാനായി മണ്ണ് മാന്തിയപ്പോഴാണ് ചൊവ്വാഴ്ച അസ്ഥികൂടം ലഭിച്ചത്.

ബുധനാഴ്ച രാത്രി ഇത് പുഴയില്‍ ഒഴുക്കുകയായിരുന്നു. എന്നാല്‍, വെള്ളം കുറവായതിനാല്‍ ഒഴുകിപ്പോയില്ല. ഇക്കാര്യങ്ങളാണ് പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. തറ മാന്തിയ സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട കുഴി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് മകനില്‍നിന്ന് പൊലീസ് വിശദവിവരങ്ങള്‍ ശേഖരിച്ചു.

വ്യാഴാഴ്ച അസ്ഥികൂടം കണ്ടെത്തിയ ഘട്ടത്തില്‍ തന്നെ ഇത് അവിടെ കൊണ്ടുവന്നിട്ടതാണെന്ന് പ്രാഥമിക പരിശോധനയില്‍ അനുമാനിച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിമരിച്ചതോ ഒഴുകി എത്തിയതോ അല്ലെന്നും വിലിയരുത്തിയിരുന്നു. ഡി.എന്‍.എ പരിശോധന, സൂപ്പര്‍ ഇംപോസിഷന്‍ പരിശോധന, രാസ പരിശോധന എന്നിവക്കായി അസ്ഥികൂടം അയച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയിരുന്നു.

 

 

Related Articles

Back to top button