KeralaLatest

വേൾഡ് പീസ് സമ്മിറ്റ് 2024 ന്റെ തീം സോംഗ് പ്രകാശനം ചെയ്തു.

“Manju”

തിരുവനന്തപുരം : വേൾഡ് പീസ് സമ്മിറ്റ് 2024 ന്റെ തീം സോംഗ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ലോഞ്ച് ചെയ്തു. മതങ്ങളുടെയും സമൂഹത്തിന്റെയും ഐക്യത്തിനായി പരിശ്രമിക്കുമ്പോൾ സമാധാനം കൈവരിക്കാൻ എളുപ്പമാകുമെന്ന് തമ്പുരാട്ടി പറഞ്ഞു. വേൾഡ് പീസ് സമ്മിറ്റ് 2024 ന്റെ ചെയര്‍മാന്‍ പ്രൊഫ. ഡോ. എബ്രഹാം കരിക്കം, വൈസ് ചെയർമാനും സ്ഥാപക സെക്രട്ടറി ശശികുമാർ എം.ഡി ഉച്ചകോടി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കവടിയാർ കൊട്ടാരത്തിലെത്തി തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ സന്ദർശിച്ച വേളയിലായിരുന്നു തീംസോംഗ് പ്രകാശനം ചെയ്തത്. പ്രോഗ്രാം ബ്രോഷർ നല്‍കുകയും 2024-ലെ പത്മശ്രീ പുരസ്‌കാരത്തിന് തമ്പുരാട്ടിയെ തിരഞ്ഞെടുത്തതിന് അഭിനന്ദിക്കുകയും ചെയ്തു.

Related Articles

Back to top button