KeralaLatest

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡല്‍ഹി സമരം നാളെ

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡല്‍ഹി സമരം നാളെ. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്തെത്തി. ജന്തർമന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എന്നിവരും ഡിഎംകെ, സമാജ്‌വാദി, ആർജെഡി പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും.

പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്. യുഡിഎഫിനെ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ല.

 

Related Articles

Back to top button