KeralaLatest

രുചി വൈഭവങ്ങളുമായി ശാന്തിഗിരി റിസര്‍ച്ച് സോണ്‍ ക്യാന്റീന്‍

മിതമായ വില, ഗുണമേന്മയുള്ള വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം - ഭക്ഷണത്തിന് ഇനി ശങ്കവേണ്ട - റിസര്‍ച്ച് സോണ്‍ ക്യാന്റീന്‍

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം റിസര്‍ച്ച് സോണ്‍ ക്യാന്റീനില്‍ ചൈനീസ് ഭക്ഷണ വിഭാഗം ആരംഭിച്ചു. ഫെബ്രുവരി 6 ന് വൈകിട്ടു മുതല്‍ ആരംഭിച്ച ചൈനീസ് വിഭാഗത്തില്‍ ആദ്യദിനത്തില്‍ ഫ്രൈഡ് റൈസ്, ഗോബി മഞ്ജൂരിയന്‍ എന്നിവയാണ് തയ്യാറാക്കിയത്. ഇന്നുമുതല്‍ രാവിലെ പ്ലെയിന്‍ ദോശ, പേപ്പര്‍ ദോശ, മസാല ദോശ, ഗീ റോസ്റ്റ് എന്നിവയും ഉച്ചയ്ക്ക് ഫ്രൈഡ് റൈസും ആരംഭിച്ചു. വൈകിട്ട് ദോശ വിഭവങ്ങള്‍ക്ക് പുറമേ ചൈനീസ് വിഭവങ്ങളും ലഭ്യമാകും. ഓരോ ദിവസവും ഓരോ സ്പെഷ്യല്‍ ഐറ്റമായിരിക്കും ഉണ്ടാവുക. ഒരു ദിവസം ദോശ, അടുത്ത ദിവസം പനീര്‍  എന്നിങ്ങനെയാകും  നിലവിലുള്ള ഭക്ഷണത്തിന് പുറമേ തയ്യാറാവുക. ഉച്ചയ്ക്ക് നിലവിലുള്ള ഭക്ഷണത്തിന് പുറമേ ഫ്രൈഡ് റൈസും ലഭിക്കും. സ്വദേശത്തും വിദേശത്തുമുള്‍പ്പെടെ രുചിയുടെ വൈവിദ്ധ്യം തീര്‍ത്ത രാമചന്ദ്രന്‍ ആണ് സ്പെഷ്യല്‍ ഫുഡ് വിഭാഗം കൈകാര്യം ചെയ്യുന്നത്. ഓര്‍ഡര്‍ പ്രകാരവും ഭക്ഷണം തയ്യാറാക്കി നല്‍കപ്പെടും. നിലവിലുള്ള ചായ സ്നാക്ക്സ്, പൊറോട്ട, ചപ്പാത്തി തുടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പുറമേയാണ് പുതിയ സെക്ഷന്‍ ആരംഭിച്ചിരിക്കുന്നത്. മിതമായ വില ഗുണമേന്മയുള്ള ഭക്ഷണം വിശാലമായ സൗകര്യം സൗഹദമായ സേവനം എന്നിവ മുഖമുദ്രമാക്കിയാണ് ശാന്തിഗിരി റിസര്‍ച്ച് സോണ്‍ ക്യാന്റീന്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 790 250 7301

Related Articles

Back to top button