KeralaLatest

മതസൗഹാര്‍ദ്ധ വാരാചരണം; ലോകസമാധാന ഉച്ചകോടി 10 മുതല്‍ തിരുവനന്തപുരത്ത്

“Manju”

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ മതസൗഹാര്‍ദ്ദവാരാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 10,11 തീയതികളില്‍ തിരുവനന്തപുരത്ത് ലോകസമാധാന ഉച്ചകോടി നടക്കും. ‘ഏകത്വം, സമാധാനത്തിന്റെ ശക്തി, മാനവികതയുടെ സുസ്ഥിര വികസനം പുനര്‍നിര്‍വചിക്കുക’ തുടങ്ങിയ വിഷയങ്ങളെ മുന്‍നിര്‍ത്തി നടക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിര്‍വഹിക്കും. എം.പി റാം ചന്ദര്‍ ജംഗ്ര ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.

യുണൈറ്റഡ് റിലീജിയസ് ഇനിഷേറ്റീവ് ( യു ആര്‍ഐ) സൗത്ത് ഇന്ത്യ റീജിയന്‍, വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ന്യൂയോര്‍ക്ക്, ഇന്റര്‍ഫെയിത്ത് ഡയലോഗ് ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവല്പ്‌മെന്റ് ഗോള്‍സ് ( IRD4SDG), ശാന്തിഗിരി ആശ്രമം, മദ്രാസ് യൂണിവേഴ്‌സിറ്റി, കോസ്മിക് കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ചയാകും. സര്‍വ്വമത സൗഹാര്‍ദ്ധവും ലോകസമാധാനവും ലക്ഷ്യമിടുന്ന വിഷയാവതരണങ്ങള്‍ക്കും പാനല്‍ ചര്‍ച്ചകള്‍ക്കും പുറമെ മതസൗഹാര്‍ദ്ധ പ്രാര്‍ത്ഥനകളും വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, സാജ്ഞി ബുദ്ധ സര്‍വകലാശാല ഇന്‍ഡിക് സ്റ്റഡീസ് മുന്‍ വിസി ആചാര്യ പ്രൊഫ.ഡോ.യജ്ഞേശ്വരന്‍ എസ് ശാസ്ത്രി, വേള്‍ഡ് ബുദ്ധിസ്റ്റ് മിഷന്‍ പ്രസിഡന്റ് രവി മേധാങ്കര്‍, വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഗുരുജി ദിലീപ് കുമാര്‍ തങ്കപ്പന്‍, യു. ആര്‍. ഐ സൗത്ത് ഇന്ത്യ റീജിയണ്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. എബ്രഹാം കരിക്കം, വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ഗ്ലോബല്‍ കൗണ്‍സില്‍ മെമ്പര്‍ ശശികുമാര്‍ എം ഡി, ലിവിംഗ് പീസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ കാര്‍ലോസ് പാല്‍മ ലെമ, വേള്‍ഡ് സരതുഷ്ടി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ഹോമി ബി ധല്ല, ന്യൂഡല്‍ഹി ജൂധാ ഹ്യം സിനഗോഗ് സെക്രട്ടറി റാബി എസക്കിയേല്‍ മലേക്കര്‍, ബഹായിസ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടര്‍ നിലാക്ഷി രാജ്കോവ, ന്യൂഡല്‍ഹി സുശീല്‍ മുനി മിഷന്‍ സ്ഥാപക ചെയര്‍മാന്‍ വിവേക് മുനി മഹാരാജ്, തിരുവനന്തപുരം ഇസ്‌കോണ്‍ സെക്രട്ടറി ഭക്തി ശാസ്ത്രി എച്ച് ജി മനോഹര്‍ ഗൗര ദാസ്, യുണൈറ്റഡ് റിലീജിയസ് ഇനിഷ്യേറ്റീവ് ഗ്ലോബല്‍ കൗണ്‍സില്‍ ട്രസ്റ്റി അംഗം വിക്കാന്‍ എല്‍ഡര്‍ മോര്‍ഗന സൈതോവ്, സൗത്ത് ഇന്ത്യന്‍ ലൂഥറന്‍ അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. റോബിന്‍സണ്‍ ഡി ലൂതര്‍, എന്‍ സി എം പാനല്‍ അംഗം അമര്‍ജീത്ത് സിംഗ്, ബ്രഹ്‌മകുമാരീസ് രാജയോഗ ടീച്ചര്‍ ഷൈനി, മുതുവട്ടൂര്‍ ജുമാമസ്ജിദ് ഇമാം സുലൈമാന്‍ അസ്ഹരി, ബോധിഗ്രാം സ്ഥാപക പ്രസിഡന്റ് ജോണ്‍ സാമുവല്‍, ഡോ. എസ് എസ് ലാല്‍, ഉസ്താദ് മുത്തലിബ് അസ്ലാമി, പ്രൊഫ. ഡോ. കെ ഗോപിനാഥന്‍ പിള്ള, പ്രൊഫ. എബി തോമസ്, ഡോ. സച്ചിദാനന്ദ ഭാരതി, ഡോ. കെ.ആര്‍.എസ്. നായര്‍, ഡോ. ബീന തോമസ് തരകന്‍, ഡോ. പുരുഷോത്തം, ഡോ. ദെവിന്‍ പ്രഭാകര്‍, പ്രൊഫ. എന്‍. രാമലിംഗം, ഫാ. ഷെല്‍ട്ടണ്‍ ഡാനിയല്‍, പ്രൊഫ. ജി. ഗിരീഷ് വര്‍മ്മ, ഡോ. ഡി.കെ.സൗന്ദര രാജന്‍, ജി. ജനാര്‍ദ്ധനന്‍ മേനോന്‍ തുടങ്ങി ആത്മീയ- സാമൂഹിക- സാംസ്‌കാരിക-ഗവേഷണ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ഉച്ചക്കോടിയില്‍ വിഷയാവതണം നടത്തും.

2010 ലാണ് ലോകമെമ്പാടും സര്‍വമതസൗഹാര്‍ദ്ദ വാരാചരണത്തിനായി യു.എന്‍. ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയത്. തുടര്‍ന്ന് എല്ലാവര്‍ഷവും ഫെബ്രുവരി 1 മുതല്‍ 7 വരെ ലോകമതസൗഹാര്‍ദ്ധവാരമായി ആചരിച്ചുവരുന്നു. ജനങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത വിശ്വാസങ്ങളും മതങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞുകൊണ്ട്, സര്‍വമത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും വിശ്വാസ ഭേദമന്യേ ജനങ്ങള്‍ തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുകയുമാണ് ലോക സമാധാന ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉച്ചകോടിയുടെ മുഖ്യകോര്‍ഡിനേറ്റര്‍ എം. ഡി ശശികുമാര്‍, വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ഗ്ലോബല്‍ അഡൈ്വസര്‍ ഡോ. ടി പി ശശികുമാര്‍, പ്രോഗ്രാം ഡയറക്ടര്‍ ഡോ. എം എന്‍ സി ബോസ് എന്നിവര്‍ പറഞ്ഞു.

Related Articles

Back to top button