International

കഴുത്തിൽ ടയർ കുടുങ്ങിയിട്ട് രണ്ട് വർഷം; കാട്ടിലൂടെ അലഞ്ഞ മാനിന് മോചനം

“Manju”

വാഷിങ്ടൺ: കഴുത്തിൽ ടയർ കുടുങ്ങി രണ്ട് വർഷമായി കാട്ടിലൂടെ അലഞ്ഞ മാനിന് അവസാനം മോചനം. യുഎസിലെ കൊളറാഡോയിലാണ് സംഭവം. വന്യജിവി സങ്കേതത്തിലെ ഓഫീസർമാരായ ഡോസൺ സ്വാൻസണും സ്‌കോട്ട് മർഡോക്കുമാണ് മാനിന് രക്ഷക്കരായി എത്തിയത്. കൊമ്പ് മുറിച്ചിട്ടാണ് കഴുത്തിൽ നിന്ന് ടയർ നീക്കം ചെയ്യാൻ സാധിച്ചത്. 35 കിലോ ഭാരമുളള ടയറാണ് നീക്കം ചെയ്തത്. ടയർ നീക്കം ചെയ്യാൻ വളരെ പ്രയാസം ആയിരുന്നുവെന്നും മാനിന്റെ കഴുത്തിൽ ചെറിയ പരിക്ക് പറ്റിയതായും മർഡോക്ക് പറഞ്ഞു.

എന്നാൽ മാനിന്റെ കൊമ്പുകൾ മുറിച്ചാലും വർഷങ്ങൾ എടുത് അത് വളരുകയാണ് പതിവ്. ഏകദേശം 41 വർഷമായി മാൻ ഈ കാട്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട്. മാനിന് 600 കിലോ ഭാരവും കൊമ്പുകൾക്ക് അഞ്ച് സെന്റിമിറ്റർ നീളവും ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. മൂന്ന് തവണയായി മാനിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് അപ്പോഴേക്കും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഉദേൃാഗസ്ഥർ പറയുന്നു.

Related Articles

Back to top button