InternationalLatest

ഏറ്റവും വലിയ ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ

“Manju”

ദുബായ് : രാജ്യത്തെ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന്‍ ആര്‍ടിഎ (ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി) നാളെ ഉദ്ഘാടനം ചെയ്യും. ദുബായ് മെട്രോ റെഡ് ലൈനെയും റൂട്ട് 2020 യേയും ബന്ധിപ്പിക്കുന്ന ട്രാന്‍സ്ഫര്‍ സ്റ്റേഷനുമാണിത് (ജബല്‍ അലി സ്റ്റേഷന്‍).

ദുബായ് മെട്രോയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനാണിത്. 232 മീറ്റര്‍ ഉയരമുള്ള സ്റ്റേഷന് 28, 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. മണിക്കൂറില്‍ 11555 പേര്‍ക്ക് ഇവിടെ നിന്ന് യാത്ര പുറപ്പെടാം. രണ്ട് പ്ലാറ്റ്ഫോമുകളാണ് ഇതിനുള്ളത്. 4 ബസ് സ്റ്റോപ്പുകളും 20 ടാക്സി സ്റ്റാന്‍ഡും ഇതിനോട് അനുബന്ധിച്ചുണ്ട്. നിശ്ചയ ദാര്‍ഢ്യമുള്ളവര്‍ക്കായി 20 പാര്‍ക്കിങ് സ്ലോട്ടുകളും 400 സൗജന്യപാര്‍ക്കിങ് സ്ഥലങ്ങളുമുണ്ട്.

Related Articles

Back to top button