IndiaLatest

ഇന്ധനം ലാഭിക്കാൻ ഇനിമുതൽ ഗൂഗിൾ മാപ്സ്​​​

“Manju”

 

ടെക്​ ലോകത്തെ വമ്പൻ വിപ്ലവങ്ങളിൽ ഒന്നായിരുന്നു ഗൂഗിൾ മാപ്സ്​. ഏത്​​ പാതിരാത്രിയിലും മനുഷ്യനെ സഞ്ചരിക്കാൻ പ്രാപ്തമാക്കിയതിൽ ഈ മൊബൈൽ ആപ്പിന്​ വലിയ പങ്കാണുള്ളത്​. സഹായി എന്നതിനൊപ്പം ഇടക്ക്​ പണിതരുന്ന ആപ്പ്​ കൂടിയാണ്​ മാപ്സ്​. മാപ്സ്​ വഴതെറ്റിച്ച്​ മരണത്തിലേക്ക്​ എത്തിച്ചവരും ഉണ്ട്​. ഇപ്പോഴിതാ മാപ്​സിൽ പുതിയൊരു ഫീച്ചർകൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്​ കമ്പനി.

സേവ്​ ഫ്യുവൽ’ എന്ന ഫീച്ചറാണ് ഗൂഗിൾ​ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്​. കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിലാണ് സേവ്​ ഫ്യുവൽ ഫീച്ചർ ആരംഭിച്ചത്.

ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നോടെ മാപ്സ്​ നമ്മുക്ക്​ സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ്ജ ഉപഭോഗം കണക്കാക്കും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത്​ സാധ്യമാക്കുന്നത്​. തുടർന്ന്​ ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചർ നിർദേശിക്കും.

ഫ്യുവൽ സേവിങ്’ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം

ഘട്ടം 1: Google Maps തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.

ഘട്ടം 2: സെറ്റിങ്സിൽ നാവിഗേഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: “റൂട്ട് ഓപ്ഷനുകൾ” കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കുക.

ഘട്ടം 4: നിർദ്ദേശങ്ങൾ മികച്ചതാക്കാൻ എഞ്ചിൻ തരത്തിന് കീഴിൽ നിങ്ങളുടെ എഞ്ചിൻ തരം(പെട്രോളോ ഡീസലോ ഇലക്ട്രിക്കോ) വ്യക്തമാക്കുക.

നമ്മുടെ വാഹനത്തിൽ ഏത്​ ഇന്ധനമാണ്​ ഉപയോഗിക്കുന്നത്​ എന്ന​ ഇൻപുട്ട്​ നൽകാനും അതിലൂടെ കൂടുതൽ കൃത്യമായ വിവിരം ലഭ്യമാക്കാനും ഫ്യുവൽ സേവിങ് ഫീച്ചറിൽ ഓപ്​ഷനുണ്ട്​. വ്യാപകമായ ഉപയോഗം കണക്കിലെടുത്ത് ഗൂഗിൾ പെട്രോളിനെ ഡിഫോൾട്ട് എഞ്ചിൻ ചോയിസായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button