KeralaLatest

കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ തിരയില്‍പ്പെട്ട വിദേശവനിതയെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി

“Manju”

കോവളം: ലൈറ്റ് ഹൗസ് ബീച്ചിലെ കടലില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ തിരയില്‍ അകപ്പെട്ട വിദേശവനിതയെ രക്ഷപ്പെടുത്തി. ലൈഫ് ഗാര്‍ഡുകളാണ് റഷ്യന്‍ സ്വദേശിനിയെ രക്ഷപ്പെടു്ത്തിയത്. ലൈഫ് ഗാര്‍ഡുകളാണ് റഷ്യന്‍ സ്വദേശിനിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.

ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. റഷ്യന്‍ സ്വദേശിനി സെസ്രെത്ലനയാണ് കുളിക്കുന്നതിനിടയില്‍ മുങ്ങിതാഴ്ന്നത്. സംഭവം കണ്ട ലൈഫ് ഗാര്‍ഡ് സൂപ്പര്‍ വിര്‍ജിന്‍, ജെബി, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Related Articles

Back to top button