IndiaLatest

യോഗി ആദിത്യനാഥിന്റെ പേരില്‍ വ്യാജ ഇ-മെയില്‍; മാധ്യമപ്രവര്‍ത്തകന്‍ പിടിയില്‍

“Manju”

ഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐ.ഡിയും കത്തും നിര്‍മിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. 2016-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒഡീഷയിലെ മാധ്യമപ്രവര്‍ത്തകനായ മനോജ് കുമാറിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേകസംഘം പിടികൂടിയത്.

ഒഡീഷയിലെ ഭുവനേശ്വറില്‍ പ്രാദേശിക ദിനപത്രം നടത്തുന്നയാളാണ് മനോജ് കുമാര്‍. യോഗി ആദിത്യനാഥിന്റെ പേരില്‍ [email protected] എന്ന വ്യാജ ഇ-മെയില്‍ നിര്‍മിച്ച ഇയാള്‍ പത്രത്തിന് പരസ്യം ലഭിക്കാന്‍ വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. തന്റെ പത്രത്തിന് പരസ്യം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യോഗിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇ-മെയിലില്‍നിന്ന് ഒട്ടേറെ പൊതുമേഖല കമ്പനികള്‍ക്കാണ് ഇയാള്‍ മെയില്‍ അയച്ചിരുന്നത്. യോഗി ആദിത്യനാഥിന്റെ വ്യാജമായ ഒപ്പും മെയിലില്‍ ഉപയോഗിച്ചിരുന്നു.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഒ.എന്‍.ജി.സി, ഗെയില്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് വ്യാജ ഇ-മെയിലുകള്‍ ലഭിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യോഗിയുടെ അന്നത്തെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന രാജ്ഭൂഷണ്‍ സിങ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Related Articles

Back to top button